News - 2025

യുദ്ധം ഒഴിവാക്കി സന്ധി സംഭാഷണം നടത്തണം: ഇറാനോടും അമേരിക്കയോടും കർദ്ദിനാൾ സാക്കോ

സ്വന്തം ലേഖകന്‍ 23-05-2019 - Thursday

ബാഗ്ദാദ്: ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യു എസ്, ഇറാൻ അംബാസിഡർമാർക്ക് സമാധാനത്തിനുള്ള ആഹ്വാനവുമായി കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ കത്ത്. യുദ്ധം ഒഴിവാക്കി സമാധാന ശ്രമങ്ങൾ ആരംഭിക്കണമെന്നാണ് കത്തിന്റെ മുഖ്യപ്രമേയം. ഇനിയുമൊരു യുദ്ധത്തെ നേരിടാൻ ജനങ്ങൾക്കാവിലെന്നും അതിനാൽ സന്ധിസംഭാഷണങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ സജ്ജരായി നിൽക്കുന്ന അമേരിക്കൻ, ഇറാന്‍ സേനകളും അവരെ നിയന്ത്രിക്കുന്ന മേധാവികളും സ്ഥിതിഗതികൾ വിലയിരുത്തി പിന്മാറണമെന്ന് അപേക്ഷയോടെയാണ് കൽദായ പാത്രിയർക്കീസിന്റെ സന്ദേശം ആരംഭിക്കുന്നത്.

ഇറാനിൽ മറ്റൊരു യുദ്ധക്കെടുതികൾ കൂടെ താങ്ങാനാവുന്ന സ്ഥിതിവിശേഷമല്ല നിലനിൽക്കുന്നത്. നിരായുധരും പാവപ്പെട്ടവരുമായ ജനങ്ങളെ പരിഗണിച്ചു മനുഷ്യവംശം തമ്മിൽ സമാധാനപൂർണമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും സൗഹൃദങ്ങൾക്കും ഇടയാകട്ടെ. രാജ്യത്തിന്റെ സാംസ്‌കാരിക സാമ്പത്തിക ഉന്നമനത്തിനായും അതുവഴി ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗമനത്തിന് ആവശ്യമായ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്‌ക്കുമായി കൂടുതൽ രക്തച്ചൊരിച്ചാൽ ഒഴിവാക്കി, സന്ധി സംഭാഷണങ്ങളിലൂടെ സമാധാനം സ്ഥാപിതമാക്കണം. രാജ്യസ്നേഹം, ചരിത്രം, ഐക്യം എന്നിവ നിലനിറുത്തി ഭരണകൂടത്തോടൊപ്പം സഹകരിക്കാനാണ് ഇറാഖിലെ ഓരോ പൗരന്മാരുടെയും താത്പര്യമെന്നും കൽദായ പാത്രിയർക്കീസ് കത്തില്‍ കുറിച്ചു.


Related Articles »