
തൃശൂര്‍: യുവജനങ്ങള്‍ ആശയസമ്പന്നരും ലക്ഷ്യബോധ്യമുള്ളവരുമാകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിവൈഎമ്മിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചു ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷനായി. അതിരൂപത ഡയറക്ടര്‍ ഫാ. ഡിറ്റോ പോള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, അതിരൂപത പ്രസിഡന്റ് സാജന്‍ ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റെനാള്‍ഡ് പുലിക്കോടന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റ്റീനാമരിയ, അതിരൂപത ജനറല്‍ സെക്രട്ടറി സാജന്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനഅതിരൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കി.