India - 2025
സഭയുടെ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി മാര്‍ ജോസഫ് പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 29-05-2019 - Wednesday
ചങ്ങനാശ്ശേരി: സഭയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അരൂപി നിറയാന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന്‍ ചങ്ങനാശ്ശേരി മാര്‍ ജോസഫ് പെരുന്തോട്ടം. തിന്മയ്‌ക്കെതിരെ പോരാടി ജയിക്കാനും സത്യത്തിന്റെ പാതയില്‍ മുന്നേറുവാനും ഉന്നതത്തില്‍ നിന്നുള്ള ശക്തി നിറയുവാന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജൂണ്‍ ഒന്‍പതാം തീയതി സഭയില്‍ ആചരിക്കുന്ന പെന്തക്കുസ്താ തിരുനാളിന് ഒരുക്കമായി മെയ് 30 മുതല്‍ 10 ദിവസത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. സഭാമക്കള്‍ തന്നെ സഭയെ വേദനിപ്പിക്കത്തക്കവിധം തിന്മയുടെ ശക്തി പലരേയും കീഴ്‌പ്പെടുത്തിയിരിക്കുന്നതായും സഭയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അരൂപി നിറയാന്‍ സഭാമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറിലൂടെ മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു.