India - 2025
കര്‍ണ്ണാടകയില്‍ മലയാളി ഡീക്കന്‍ ബൈക്കപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍ 29-05-2019 - Wednesday
എന്‍ആര്‍പുര: വരുന്ന ഡിസംബറില്‍ പൗരോഹിത്യം സ്വീകരിക്കാനിരുന്ന ഡീക്കന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഭദ്രാവതി രൂപതയ്ക്കുവേണ്ടി വൈദികപഠനം നടത്തുന്ന ഡീക്കന്‍ വര്‍ഗീസ് കണ്ണമ്പള്ളി (വിവിന്‍ 26) മരിച്ചത്. ഇന്നലെ രാവിലെ പത്തിന് എന്‍ആര്‍ പുരയ്ക്കടുത്ത് മെന്‍സൂരിലായിരുന്നു അപകടം. ബന്ധുവിനെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടശേഷം വീട്ടിലേക്കു മടങ്ങവേ ഷിമോഗ ഭാഗത്തുനിന്നെത്തിയ പിക്കപ്പ് ജീപ്പ് ഇടിച്ചായിരുന്നു അപകടം.
ഡീക്കന്‍ വര്‍ഗീസിന്റെ സംസ്‌കാരം ഇന്നു രാവിലെ 11ന് ഭദ്രാവതി ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ എന്‍ആര്‍ പുര മാക്കോട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. അങ്കമാലിയില്‍ നിന്ന് എന്‍ആര്‍പുരയ്ക്കടുത്ത് മാക്കോടേക്ക് കുടിയേറിയ കണ്ണന്പള്ളി ഈനാശു കൊച്ചുത്രേസ്യ ദന്പതികളുടെ മകനാണ് ഡീക്കന്‍ വര്‍ഗീസ്. രണ്ടു സഹോദരന്മാരുണ്ട്. 2015 മുതല്‍ സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം നടത്തിവരികയായിരിന്നു.