News - 2024

പൊന്തിഫിക്കല്‍ അക്കാഡമിയുടെ മുന്‍ മേധാവി അന്തരിച്ചു

08-06-2019 - Saturday

വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാഡമിയുടെ മുന്‍ മേധാവി കര്‍ദ്ദിനാള്‍ ഏലിയോ സ്‌ഗ്രേച അന്തരിച്ചു. 91 വയസ്സായിരിന്നു. ഇറ്റലിയില്‍ ജനിച്ച ഇദ്ദേഹം 1952ലാണ് വൈദികപട്ടം സ്വീകരിച്ചത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1993ല്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തി. 2005 മുതല്‍ 2008ല്‍ വിരമിക്കുന്നതുവരെ പൊന്തിഫിക്കല്‍ അക്കാഡമിയുടെ നേതൃപദവി വഹിച്ചു. 2010ല്‍ 82 വയസുള്ളപ്പോഴാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവി നല്കിയത്.

കര്‍ദ്ദിനാള്‍ സ്‌ഗ്രേചയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. കര്‍ദ്ദിനാള്‍ സ്‌ഗ്രേചയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ കോളജിലെ അംഗങ്ങളുടെ എണ്ണം 220 ആയി. ഇതില്‍ എണ്‍പതു വയസില്‍ താഴെയുള്ളവരും മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളവരുമായ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 120 ആണ്.

More Archives >>

Page 1 of 458