India - 2025
മാര്‍ ജോസഫ് പവ്വത്തിലിനു വത്തിക്കാന്‍റെ ഓണററി ഡോക്ടറേറ്റ്
21-07-2019 - Sunday
കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെ ആഗോള കത്തോലിക്കാസഭയില്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം (കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എഡ്യൂക്കേഷന്‍) ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കും. പൊന്തിഫിക്കല്‍ പദവിയുള്ള പൗരസ്ത്യവിദ്യാപീഠം നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും സഭാതലത്തിലുമുള്ള മൗലികവും സമഗ്രവുമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
ദൈവശാസ്ത്ര മേഖലയില്‍, പ്രത്യേകിച്ച് സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ വിജ്ഞാനശാഖകളില്‍, മാര്‍ പവ്വത്തിലിന്റെ തനതായ ദൈവശാസ്ത്രദര്‍ശനങ്ങള്‍ ആഗോള ശ്രദ്ധ തന്നെ പിടിച്ചുപറ്റി. ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷസ്ഥാനം രണ്ടു തവണ വഹിച്ച അദ്ദേഹം കേരളത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിരിന്നു.
