India - 2025
ഫാ. റെജിനാൾഡ് ഡി മെല്ലോ സിസിബിഐ സഭൈക്യ കമ്മീഷൻ സെക്രട്ടറി
സ്വന്തം ലേഖകന്‍ 14-08-2019 - Wednesday
ബാംഗ്ലൂർ: ഭാരതത്തിലെ ലത്തീന്‍ മെത്രാൻ സമിതിയുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഇന്ത്യ (സിസിബിഐ)യുടെ എക്യുമെനിസം കമ്മീഷൻ സെക്രട്ടറിയായി ഫാ. റെജിനാൾഡ് എഡ്‌വേഡ് ഡി മെല്ലോയെ നിയമിച്ചു. ഓർഡർ ഓഫ് പ്രിച്ചേർസ് സന്യാസ സഭാംഗമാണ് അദ്ദേഹം. ബാംഗ്ലൂരിൽ നടന്ന എൺപത്തിമൂന്നാമതു കത്തോലിക്ക മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണ് പുതിയ നിയമനം പാസ്സാക്കിയത്. ഡൊമിനിക്കൻ ഫാദർസ് ഇന്ത്യൻ പ്രവിശ്യയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരികയായിരുന്ന ഫാ. റെജിനാൾഡ്, എക്യുമെനിസത്തില്‍ പ്രത്യേക പഠനം നടത്തിയിട്ടുണ്ട്.
1965-ൽ കർണാടക ഉഡുപ്പി രൂപതയിലെ കള്ളിയൻപൂരിൽ ജനിച്ച ഫാ. റെജിനാൾഡ്, 1980 ലാണ് വൈദിക പഠനത്തിനായി ഡൊമിനിക്കൻ ഓർഡർ ഓഫ് പ്രിച്ചേർസ് സഭയിൽ അംഗമായത്. 1992-ൽ അഭിഷിക്തനായ അദ്ദേഹം ഗോവ നോവിഷ്യേറ്റ് സുപ്പീരിയറായും (1992 -1999) നാഗ്പുർ സെന്‍റ് ചാൾസ് സെമിനാരി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായും (1999-2002) വൈസ് പ്രോവിൻഷ്യലായും (2012-2016) സേവനമനുഷ്ഠിച്ചു.