India - 2025
തിരുവനന്തപുരത്തിന് പിന്നാലെ വേളാങ്കണ്ണിക്കു എറണാകുളത്തു നിന്നും പ്രത്യേക ട്രെയിന്‍
സ്വന്തം ലേഖകന്‍ 22-08-2019 - Thursday
കൊച്ചി: തിരുവനന്തപുരത്തു നിന്നുള്ള സര്‍വ്വീസ് കൂടാതെ എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍ വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ (നന്പര്‍ 06079) ആഗസ്റ്റ് 29, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ രാത്രി 11.25ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം ഉച്ചക്ക് 12.25 ന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണി എറണാകുളം ജംഗ്ഷന്‍ പ്രത്യേക ട്രെയിന്‍ (നന്പര്‍ 06080) ആഗസ്റ്റ് 30, സപ്തംബര്‍ ആറ് തീയതികളില്‍ വൈകിട്ട് 5.10 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.30ന് എറണാകുളം ജംഗ്ഷനില്‍ എത്തും. ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം. എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.
കഴിഞ്ഞ ദിവസം വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിന്നു. പ്രത്യേക ട്രെയിന്‍ (06085) ഈ മാസം 28, അടുത്ത മാസം 04 തീയതികളിലാണ് സര്‍വ്വീസ് നടത്തുന്നത്.