India - 2025
മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ റഷ്യയില്‍
സ്വന്തം ലേഖകന്‍ 03-09-2019 - Tuesday
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു ബാവായുടെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് വിഭാഗം തലവന്‍ ബിഷപ്പ് ഹിലാരിയോണ്‍ന്റെയും ബിഷപ്പ് ഡയനിഷ്യൂന്റെയും നേതൃത്വത്തില്‍ ബാവയെ സ്വീകരിച്ചു.
കാതോലിക്കാ ബാവായോടൊപ്പമുളള പ്രതിനിധിസംഘം മോസ്‌കോയിലെ മര്‍ത്തമറിയം മഠം, കത്തീഡ്രല്‍ ഓഫ് െ്രെകസ്റ്റ് ദി സേവിയര്‍, സെന്റ് സിറിള്‍ ചാപ്പല്‍, മെത്തോഡിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് എന്നിവ സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ കാതോലിക്കാ ബാവാ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തും. ബൈസന്റൈയിന്‍ ഓര്‍ത്തഡോക്‌സ് സഭകളും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ വ്യത്യാസമില്ലെന്ന് നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ വ്യക്തമായിട്ടുള്ളതാണ്. 1976ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും റഷ്യ സന്ദര്‍ശിച്ചിരുന്നു.