India - 2025
അർത്തുങ്കൽ - വേളാങ്കണ്ണി കെഎസ്‌ആര്‍ടിസി സര്‍വ്വീസിന് ആരംഭം
04-09-2019 - Wednesday
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസലിക്കയെയും വേളാങ്കണ്ണി ബസലിക്കയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന് ആരംഭം. അർത്തുങ്കൽ ബസലിക്ക ദേവാലയ അങ്കണത്തിൽവച്ചു നടന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനാണ് ബസ് ഫ്ലാഗ് ഓഫ്ചെയ്തത്. ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ്, ബസലിക്ക റെക്ട്ര്‍ ഫാ. ക്രിസ്റ്റഫര്‍ അര്‍ഥശേരിയില്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. കൂടാതെ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അർത്തുങ്കൽ പള്ളിയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 03:30 മണിക്ക് തിരിച്ച് പിറ്റേ ദിവസം രാവിലെ 07:55ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 04:15ന് തിരിച്ച് പിറ്റേ ദിവസം രാവിലെ എട്ടുമണിക്ക് അർത്തുങ്കൽ വഴി ചേർത്തലയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ സര്‍വീസ് പ്രയോജനപ്രദമാണ്.