Arts - 2025
എറിൻ വരച്ച ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ഇനി വത്തിക്കാനില്‍ ഭദ്രം
സ്വന്തം ലേഖകന്‍ 23-09-2019 - Monday
മുണ്ടക്കയം: വിജയപുരം രൂപത മുണ്ടക്കയം സെന്റ് മേരീസ് ഇടവകാംഗവും മതബോധന ഹെഡ്മാസ്റ്ററുമായ റോബിന്‍ സ്രാമ്പിക്കലിന്റെയും മിനിയുടെയും മകളായ എറിന്‍ റോബിന്‍ വരച്ച ഫ്രാന്‍സീസ് പാപ്പയുടെ ചിത്രം ഇനി വത്തിക്കാനില്‍ ഭദ്രം. അടുത്ത ദിവസങ്ങളില്‍ നടന്ന അഡ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായി റോമില്‍ എത്തിയ വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരിലാണ് പത്താം ക്ലാസുകാരിയായ ഈ കലാകാരി വരച്ച ചിത്രം പാപ്പയ്ക്ക് കൈമാറിയത്. ആരാണ് ചിത്രം വരച്ചതെന്ന് പാപ്പ ബിഷപ്പിനോട് ആരാഞ്ഞു.
വികാരി ജനറാള്‍ മോണ്‍.ജസ്റ്റിന്‍ മഠത്തിപ്പറന്പിലിന്റെ നിര്‍ദേശപ്രകാരം മൂന്നു ദിവസങ്ങള്‍ മാത്രമെടുത്താണു എറിന്‍ ചിത്രം പൂര്‍ത്തിയാക്കിയത്. നിരവധിയായ ജീവസുറ്റ ചിത്രങ്ങള്‍ വരച്ചിട്ടുള്ള എറിന്‍ എരുമേലി നിര്‍മലാ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഐറിന് എല്ലാവിധ പിന്തുണയുമായി ചിത്രകാരന്‍കൂടിയായ പിതാവ് റോബിനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ സഹോദരന്‍ എറിക്കും കൂടെയുണ്ട്.