India - 2025

'മത തീവ്രവാദശക്തികളുടെ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ ഭരണകൂടം ജാഗ്രത കാട്ടണം'

01-10-2019 - Tuesday

കൊച്ചി: പ്രണയം നടിച്ചു പെണ്‍കുട്ടികളെ ചതിക്കുകയും പിന്നീടു ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്ന മത തീവ്രവാദശക്തികളുടെ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാട്ടണമെന്നു പാലാരിവട്ടം പിഒസിയില്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) നേതൃയോഗം ആവശ്യപ്പെട്ടു.

ഈ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ സാമൂഹ്യസംസ്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണം. താമരശേരിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും കുടുംബവും വ്യക്തമായ തെളിവുകള്‍ നിരത്തി പരാതി നല്‍കിയിട്ടും ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു സ്ത്രീയുടെയും മാനത്തിനു വിലപറയാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി എന്തുകൊണ്ട് ഈ കാര്യത്തില്‍ മൗനം പാലിക്കുന്നു.

നിര്‍ബന്ധിത മതംമാറ്റം ഭരണഘടനാവിരുദ്ധമാണെന്നിരിക്കേ ഇതു നടത്തുന്നവരെ ചൂണ്ടിക്കാട്ടിയിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതു െ്രെകസ്തവരെ ഭയപ്പെടുത്തുന്നു. മലബാര്‍ മേഖലയില്‍ മാത്രം അറുപതോളം പെണ്‍കുട്ടികളെ പീഡനങ്ങള്‍ക്ക് ഇരയാക്കി മതംമാറ്റത്തിനു ശ്രമം നടത്തിയതും സംസ്ഥാനത്തു മതതീവ്രവാദികളുടെ വലിയ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും സമൂഹത്തിനു വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും നേതൃയോഗം സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, രാജു ഇരേശേരില്‍, പ്രഷീല ബാബു, മേരി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 274