India - 2025

ലവ് ജിഹാദ്: സര്‍ക്കാരിനും പോലീസിനും ശക്തമായ താക്കീതുമായി ക്രൈസ്തവ സംഘടനകള്‍

28-09-2019 - Saturday

കോഴിക്കോട്: കോഴിക്കോട് ക്രൈസ്തവ വിശ്വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു മതപരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനും ശക്തമായ താക്കീതുമായി ക്രൈസ്തവ സംഘടനകള്‍ സംഘടിച്ചു. ഇന്നലെ കോഴിക്കോട്ടു നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും വിദ്യാര്‍ഥികളും വൈദികരും കന്യാസ്ത്രീകളും പൊതുജനങ്ങളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അണിചേര്‍ന്നത്. താമരശേരി രൂപതയ്ക്കു കീഴിലെ കെസിബിസി പ്രോലൈഫ്, എകെസിസി, മാതൃവേദി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി സരോവരം പരിസരത്തുനിന്നു കളക്ടറേറ്റിനു മുന്നില്‍ എത്തിയത്.

'കോഴിക്കോടിന്റെ മകള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ, ഞങ്ങളുണ്ട് സോദരിക്കൊപ്പം, നിര്‍ബന്ധിത മതപരിവര്‍ത്തകരെ ജയലിലടയ്ക്കുക, പ്രണയം മതപരിവര്‍ത്തന ലക്ഷ്യം വച്ചോ' തുടങ്ങിയ പ്ലാക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. കളക്ടറേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് മനുഷ്യമതില്‍ തീര്‍ക്കുകയായിരുന്നു. സംവിധായകന്‍ അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതിഷേധത്തെതുടര്‍ന്ന് കളക്ടറേറ്റിനു മുന്നില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഒന്നര മണിക്കൂറോളം പ്രവര്‍ത്തകര്‍ വായ് മൂടികെട്ടി പ്രതിഷേധിച്ചു. പോലീസ് അനാസ്ഥയ്ക്കെതിരേ സംഘടനാ നേതാക്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശോജ്വലമായി കരഘോഷം മുഴക്കി. ആദ്യം പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം ഇപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മകളെ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അമ്മയും സഹോദരനും പ്രതിഷേധ സദസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തി.

മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമായി, നീതിക്കുവേണ്ടി നിയമത്തോടൊപ്പം നിന്നുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമരം നടത്തുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ പറഞ്ഞു. മറ്റേതെങ്കിലും സംഘടനയോ രാഷ്ട്രീയപാര്‍ട്ടിയോ ആയിരുന്നുവെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറിയേനെ. അത്തരം സമരങ്ങള്‍ നമ്മള്‍ ഏറെ കണ്ടതാണ്. എന്നാല്‍ ഇത് പാവപ്പെട്ട പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരമാണ്. മതതീവ്രവാദമാണ് ഈ സംഭവത്തില്‍ പ്രകടമായിരിക്കുന്നത്. ആഗോള ഭീകരതയുടെ ഭാഗമായാണ് ഈ മതപരിവര്‍ത്തനം. ഇതിന്റെ ഇരകളാക്കപ്പെടുന്നത് മിക്കപ്പോഴും ക്രിസ്ത്യന്‍ വിഭാഗമാണ്.

ഒരു മതവും ഇതിന് കൂട്ടുനില്‍ക്കില്ല. ഇസ്ലാം ക്രിസ്ത്യന്‍ മതപരിവേഷം ഈ സംഭവത്തിന് ചാര്ത്ത രുത്. ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാന്‍ മതനേതൃത്വം ആര്‍ജവം കാണിക്കണം. സ്ത്രീയുടെ മാനത്തിന് വിലപറയാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. മതപരിവര്‍ത്തന വകുപ്പ് ചേര്ക്കാ തെ എന്തുകൊണ്ട് ആദ്യം പോലീസ് കേസെടുത്തു എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനിയും ലൗ ജിഹാദുകള്‍ ആവര്‍ത്തിച്ചാല്‍ അതിനെ ശക്തമായ ഭാഷയില്‍ പ്രതിരോധിക്കാന്‍ രൂപതയിലെ ചെറുപ്പക്കാര്‍ അണിനിരക്കുമെന്നും സംഭവം നടന്ന കോഴിക്കോട്ടെ സരോവരം പാര്‍ക്ക് അനിവാര്യമായാല്‍, കെസിവൈഎം ചെറുപ്പക്കാരുടെ നിയന്ത്രണത്തിലാക്കുമെന്നും സംഘടനയുടെ രൂപത പ്രസിഡണ്ട് വിശാഖ് തോമസ് മുന്നറിയിപ്പ് നല്‍കി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ബേബി പെരുമാലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ആന്റണി കളത്തിപറമ്പില്‍, കെസിബിസി പ്രൊ ലൈഫ് സെക്രട്ടറി ഷിബു കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് കുംബ്‌ളാനി, തങ്കച്ചന്‍ തെക്കേക്കര, ജോസി ഫ്രാന്‍സിസ് , കെസിബിസി പ്രോ ലൈഫ് ഭാരവാഹികളായ ഫാ. ജോസ് പെണ്ണാപറമ്പില്‍, സജീവ് പുരയിടം, തങ്കച്ചന്‍ പുരയിടം, ജയിംസ് മറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Posted by Pravachaka Sabdam on 

More Archives >>

Page 1 of 274