India - 2025
പ്രോലൈഫ് അപ്പോസ്തലേറ്റ് മധ്യസ്ഥ പ്രാര്‍ത്ഥന ആചരണത്തിന് തുടക്കമിട്ടു
02-10-2019 - Wednesday
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത അസാധാരണ പ്രേഷിത മാസത്തോടു ചേര്‍ന്ന് സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് മധ്യസ്ഥ പ്രാര്‍ത്ഥന മാസാചരണത്തിന് തുടക്കമിട്ടു. കുടുംബങ്ങൾ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ കാവലും അരുതലുമായി മാറി പ്രത്യാശയുടെ പ്രബോധകരും പ്രവർത്തകരുമായി മാറുവാനുള്ള ദൗത്യമാണ് പ്രേഷിത -മദ്ധ്യസ്ഥ പ്രാർത്ഥനാ മാസാചരണം മുഖേനെ ലക്ഷ്യംവെയ്ക്കുന്നതെന്നു സെക്രട്ടറി സാബു ജോസ് പറഞ്ഞു.
പ്രേഷിത കുടുംബങ്ങള്‍ സഭയുടെ കൂട്ടായ്മയ്ക്കും സമൂഹത്തിന്റെ നന്‍മയ്ക്കും എന്ന മുഖ്യ വിചിന്തന വിഷയം അടിസ്ഥാനമാക്കി നാടിന്റെ നന്‍മയും പുരോഗതിയും, ലോകത്തിന്റെ സമാധാനം എന്നീ നിയോഗങ്ങള്‍ക്കുവേണ്ടി 31 വരെ പ്രോലൈഫ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലും നിത്യാരാധന കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനകള്‍ നടക്കും.