News - 2025

ആർച്ച് ബിഷപ്പ് ജോസ് ഗോമസ് അമേരിക്കൻ മെത്രാൻ സമിതി അധ്യക്ഷൻ

സ്വന്തം ലേഖകന്‍ 13-11-2019 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ മെത്രാൻ സമിതിയുടെ പുതിയ അധ്യക്ഷനായി ലോസാഞ്ചലസ് അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ ദേശീയ മെത്രാൻ സംഘം തെരഞ്ഞെടുത്തു. മൂന്നുവർഷമായി സഹ അധ്യക്ഷ സ്ഥാനം വഹിച്ചിരിന്ന അദ്ദേഹത്തിന് 176 വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. ബാൾട്ടിമോറിൽ നടക്കുന്ന മെത്രാന്മാരുടെ പൊതുസമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. പത്ത് പേർ നാമനിർദ്ദേശ പട്ടികയിലുണ്ടായിരുന്നു.

മെത്രാൻ സമിതി അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഹിസ്പാനിക് വംശജനാണ് ആർച്ച് ബിഷപ്പ് ഗോമസ്. 151 വോട്ടുകൾ നേടിയ ആർച്ച് ബിഷപ്പ് അലക്സ് വിഗ്നേറോണായിരിക്കും ഇനി മൂന്നു വർഷക്കാലം സഹ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഇന്നു പൊതുസമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ ഇരുവരും തങ്ങളുടെ ചുമതല ഏറ്റെടുക്കും. അമേരിക്കൻ മെത്രാൻ സമിതിയുടെ മറ്റു ചില കമ്മറ്റികളിലേക്കും ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു.

More Archives >>

Page 1 of 503