News - 2025

പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ സുസജ്ജരായി അറുപതോളം ഭൂതോച്ചാടകർ

18-11-2019 - Monday

ചിക്കാഗോ: ചിക്കാഗോയിലെ മൊണ്ടലെയ്ൻ സെമിനാരിയിൽ സ്ഥിതിചെയ്യുന്ന ‘പോപ്പ് ലിയോ 13-ാമൻ ഇൻസ്റ്റിറ്റൂട്ടി’ൽനിന്ന് ഈ വർഷം പരിശീലനം പൂർത്തിയാക്കിയത് അറുപതോളം ഭൂതോച്ചാടകർ. ആഫ്രിക്ക, ഓസ്‌ട്രേലിയ, അയർലൻഡ്, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള വൈദികരും ഡീക്കന്മാരുമാണ് രണ്ടു വർഷം ദൈര്‍ഖ്യമുള്ള കോഴ്സ് നാലു ടേമുകളിലായി പൂര്‍ത്തീകരിച്ചത്. വത്തിക്കാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ ഭൂതോച്ചാടകരുടെയും അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്നവരുടെയും നേതൃത്വത്തിലായിരുന്നു ക്ലാസുകൾ.

എല്ലാക്കാലത്തേക്കാളുപരി ആധുനിക കാലത്ത് വളർന്നുവരുന്ന പേഗൻ സംസ്‌ക്കാരങ്ങളോട് പോരാടാൻ വിശ്വാസികളെ സഹായിക്കുകയാണ് ‘പോപ്പ് ലിയോ 13-ാമൻ ഇൻസ്റ്റിറ്റിയൂ’ട്ടിന്റെ ഉദ്ദേശ്യമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എപ്പിസ്‌ക്കോപ്പൽ മേഡറേറ്റർ ബിഷപ്പ് റോബർട്ട് ഗ്രൂസ് പറഞ്ഞു. 2010ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

More Archives >>

Page 1 of 505