India - 2024

എറണാകുളം വേളാങ്കണ്ണി പാതയില്‍ എല്ലാ ശനിയാഴ്ചകളിലും ട്രെയിന്‍

28-12-2019 - Saturday

കൊച്ചി: എറണാകുളം വേളാങ്കണ്ണി പാതയില്‍ ജനുവരി നാലു മുതല്‍ മാര്‍ച്ച് 28 വരെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ 11ന് എറണാകുളം ജംഗ്ഷനില്‍നിന്നു പുറപ്പെടുന്ന പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ (06015) ഞായറാഴ്ച രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കിളികൊല്ലൂര്‍, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല എന്നിവിടങ്ങളിലാണു കേരളത്തിലെ സ്‌റ്റോപ്പുകള്‍.

ഞായറാഴ്ചകളില്‍ വൈകുന്നേരം 6.15നാണ് വേളാങ്കണ്ണിയില്‍നിന്നുള്ള മടക്ക സര്‍വീസ് (06016). തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജംഗ്ഷനിലെത്തും. 29നുള്ള എറണാകുളം ജംഗ്ഷന്‍ കൃഷ്ണരാജപുരം സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (06548) സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82668) ആക്കി മാറ്റിയതായി റെയില്‍വേ അറിയിച്ചു.

29ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 6.50ന് ലക്ഷ്യസ്ഥാനത്തെത്തും. ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവും.


Related Articles »