News - 2025
സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളി ഫിലിപ്പീന്‍സ് സുപ്രീം കോടതി
സ്വന്തം ലേഖകന്‍ 07-01-2020 - Tuesday
മനില: കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ആദ്യം സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതി തള്ളി കളഞ്ഞെങ്കിലും പരാതിക്കാരന്‍ പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരിന്നു. വിധി ന്യായം അന്തിമമാണെന്നും ഇനി പുനഃപരിശോധന ഉണ്ടാകില്ലായെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീയും പുരുഷനും തമ്മിലുള്ള കൂടിചേരലെന്നു വിവാഹത്തിന് നല്‍കിയ നിര്‍വചനം മാറ്റണമെന്നും സ്വവര്‍ഗ്ഗ വിവാഹത്തിന് പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരിന്നു ഹര്‍ജി. 2018-ല്‍ നടന്ന ഒരു സര്‍വ്വേയില്‍ ഫിലിപ്പീന്‍സിലെ ഭൂരിഭാഗം പേരും സ്വവര്‍ഗ്ഗ വിവാഹത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു.