News
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 25-01-2020 - Saturday
വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ കാരന്‍ പെന്‍സ്, മരുമകള്‍ സാറ, വത്തിക്കാനിലെ യുഎസ് അംബാസഡര്‍ അടക്കമുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് വൈസ് പ്രസിഡന്‍റ് അപ്പസ്തോലിക കൊട്ടാരത്തിലെത്തിയത്. ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ അമേരിക്കയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയും ലോകം നേരിടുന്ന യുദ്ധ ഭീഷണിയും ചര്‍ച്ചാവിഷയങ്ങളായി. 2017-ല്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അതേ റൂമില്‍വെച്ചാണ് വൈസ് പ്രസിഡണ്ടും പാപ്പയെ സന്ദര്‍ശിച്ചത് എന്നത് ശ്രദ്ധേയമാണ്.
സംഭാഷണത്തിന് ശേഷം ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പെന്‍സിന്റെ ജന്മസ്ഥലമായ വാഷിംഗ്ടണിലെ ഭവനത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന മരത്തിലെ തടിയില്‍ തീര്‍ത്ത ക്രൂശിത രൂപമാണ് അദ്ദേഹം പാപ്പയ്ക്കു സമ്മാനിച്ചത്. ലൌദാത്ത സി, സുവിശേഷത്തിന്റെ ആനന്ദം തുടങ്ങിയ അപ്പസ്തോലിക ലേഖനങ്ങളും പേപ്പല്‍ മെഡലുമാണ് പാപ്പ പെന്‍സിന് കൈമാറിയത്. ഡൊണാള്‍ഡ് ട്രംപിന്റെ അഭിവാന്ദ്യങ്ങളും പാപ്പയെ അദ്ദേഹം അറിയിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ പ്രതിനിധികളുമായും പെന്‍സ് ചര്‍ച്ച നടത്തി. നേരത്തെ ജെറുസലേമില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഹോളോകോസ്റ്റ് ഫോറത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പെന്‍സ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക