News - 2025
സന്തോഷവതിയായി ആസിയ: മോചനത്തിന് ശേഷമുള്ള ആദ്യ ചിത്രം പുറത്ത്
സ്വന്തം ലേഖകന്‍ 30-01-2020 - Thursday
ഒട്ടാവ: വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് ഒന്‍പതു വർഷത്തോളം തടവ് ശിക്ഷയനുഭവിച്ച് ഒടുവില്‍ മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയ ബീബിയുടെ ചിത്രം പുറത്തുവന്നു. കോടതി കുറ്റവിമുക്തയാക്കിയെങ്കിലും ഇസ്ലാമിക വിശ്വാസികളുടെ ശക്തമായ വധഭീഷണിയെ തുടര്‍ന്നു കാനഡയില്‍ അഭയം പ്രാപിച്ച ആസിയയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തടവിലാകുന്നതിന് മുന്‍പുള്ള ചിത്രങ്ങളായിരിന്നു ഇത്രനാള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നത്. ആസിയയുടെ മോചനത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തിയ ഫ്രഞ്ച് ജേർണലിസ്റ്റ് ആനി ഇസബെല്ല ടോളെറ്റിനോടൊപ്പമുള്ളതാണ് ചിത്രം.
പുറത്തുവരാനിരിക്കുന്ന ആസിയ ബീബിയുടെ ആത്മകഥ 'ഫ്രീ അറ്റ് ലാസ്റ്റ്'-ന്റെ സഹരചയിതാവ് കൂടിയാണ് ആനി ഇസബെല്ല. ചിത്രത്തില്‍ ആസിയ സന്തോഷവതിയായാണ് കാണുന്നത്. തടവറയിലെ ഓരോ ദിനങ്ങളും ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന്‍ ആസിയ ആത്മകഥയോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ് റിലീസില്‍ കുറിച്ചു. തന്റെ അനുഭവങ്ങളും പുതിയ ജീവിതവും തന്റെ തന്നെ വാക്കുകളിലൂടെ ആത്മകഥയില്‍ അവതരിപ്പിക്കുകയാണെന്നും ആസിയ വ്യക്തമാക്കി.
2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയാ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക