Life In Christ - 2025
ക്രൈസ്തവ പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ ആഹ്വാനവുമായി ബ്രിട്ടീഷ് എംപിയുടെ കന്നി പ്രസംഗം
സ്വന്തം ലേഖകന്‍ 12-02-2020 - Wednesday
ലണ്ടന്‍: തലമുറകളായി പകര്‍ന്നു നല്‍കപ്പെട്ട ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നും യുകെ ഒരുപാട് മാറിപ്പോയെന്നും ക്രൈസ്തവ വിശ്വാസത്തെ ബ്രീട്ടീഷ് സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ഇന്ന്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഓർമ്മിപ്പിച്ച് ബ്രിട്ടീഷ് എംപിയുടെ കന്നി പ്രസംഗം. ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയറിലെ ഡെവിസസില്‍ നിന്നുമുള്ള ഡാനിയേല്‍ റെയ്ന്‍ കൃഗറാണ് ഹൗസ് ഓഫ് കോമണ്‍സിലെ തന്റെ കന്നി പ്രസംഗത്തില്‍ ക്രിസ്തീയ യൂറോപ്പിന് വേണ്ടി ശബ്ദമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി പൊതു തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയ അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 31നാണ് ശക്തമായ പ്രസംഗം കാഴ്ചവെച്ചത്.
ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് പോലും ബ്രിട്ടന്റെ വേരുകള്‍ ക്രിസ്തീയതയിലായിരുന്നെന്ന കാര്യം അറിയാമെന്നും മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു വേണ്ടി പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്ന ഡാനി പറഞ്ഞു. ഇന്നു ക്രിസ്ത്യന്‍ ആശയങ്ങളെ വിലകുറച്ച് കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മെ നയിക്കുവാന്‍ നമ്മുടെ പരമ്പരാഗത മൂല്യങ്ങളില്‍ നിന്നും, സംസ്കാരത്തില്‍ നിന്നും വിഭിന്നമായ തെറ്റുകളും, ശരികളും അടങ്ങുന്ന പുതിയൊരു മൂല്യസംഹിത കണ്ടെത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞകാലത്തെ അക്രമങ്ങളും, അനീതിയും കൊണ്ടാണ് ക്രിസ്തീയതയ്ക്കും പാശ്ചാത്യ സംസ്കാരത്തിനും ഇടിവുണ്ടായതെന്ന കാര്യം തനിക്കറിയാം. പക്ഷേ നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ അത്ര അനായാസമായി വലിച്ചെറിയുന്നത് നല്ലതല്ല. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വയം ഭരണാധികാരത്തിന്റെ പരിമിതികളെക്കുറിച്ചു ബോധവാന്മാരാകണമെന്നും എല്ലാക്കാലവും നിലനില്‍പ്പുള്ള പഴയ മാര്‍ഗ്ഗങ്ങളും, ആശയങ്ങളും ആശ്രയിക്കുവാനുള്ള കാരണങ്ങള്‍ നമ്മുക്കുണ്ടെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക