Life In Christ - 2025
ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്ത് വൈദിക സഹോദരങ്ങള്‍
14-02-2020 - Friday
വീടു വയ്ക്കാന്‍ സ്ഥലവും അതിനായി പണവുമില്ലാതെ കഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് അഞ്ചു സെന്റ് സ്ഥലം വീതം നൽകാനൊരുങ്ങി വൈദിക സഹോദരങ്ങൾ. കോടനാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലും, ജയ്‌പൂർ സെന്റ് ആൻസ്ലം ഇടവക വികാരി ഫാ. തോമസ് മണിപ്പറമ്പിലുമാണ് പാവങ്ങൾക്കായി കരുണയുടെ കരം തുറക്കുന്നത്. സഹോദര വൈദികർ തങ്ങളുടെ പൗരോഹിത്യ രജതജൂബിലിയോട് അനുബന്ധിച്ചാണ് ഈ കാരുണ്യപ്രവർത്തിക്കായി ഒരുങ്ങുന്നത്.
അങ്കമാലി മഞ്ഞപ്ര ആനപ്പാറ ഫാത്തിമമാതാ പള്ളിക്കു സമീപമുള്ള 1. 10 ഏക്കർ ഭൂമിയാണ് ദാനം ചെയ്യുന്നത്. ഏപ്രിൽ 18-ന് ഫാത്തിമ മാതാ പള്ളിയിൽ വച്ചു നടക്കുന്ന ജൂബിലി ആഘോഷ സമാപനത്തിൽ മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെയും ആര്‍ച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന്റേയും സാന്നിധ്യത്തിൽ ഭൂമിദാനം നടക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക