Faith And Reason - 2025
കൊറോണയ്ക്കെതിരെ പ്രാര്‍ത്ഥന ആയുധമാക്കുക: ഏഷ്യന്‍ മെത്രാന്‍ സമിതി അധ്യക്ഷന്റെ അഭ്യര്‍ത്ഥന
സ്വന്തം ലേഖകന്‍ 04-03-2020 - Wednesday
യാംഗൂണ്‍: നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ കൊറോണ വൈറസ് പോലുള്ള രോഗാണുക്കളുടെ ആക്രമണങ്ങള്‍ക്കു മുമ്പില്‍ നാം നിസ്സഹായരാണെന്നും ഈ സാഹചര്യത്തില്‍ പ്രാര്‍ത്ഥന ആയുധമാക്കണമെന്നും ഏഷ്യന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ അധ്യക്ഷനും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ ചാള്‍സ് മൗങ് ബോ. കൊറോണ വൈറസ് ആഗോളതലത്തില്‍ ഭീതികരമായ വിധത്തില്‍ പടരുന്ന പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാളിന്റെ അഭ്യര്‍ത്ഥന. എല്ലാറ്റിനും ഉപരിയായി കര്‍ത്താവാണ് ജീവന്‍റെ നാഥനെന്നും അവിടുന്നാണ് തിന്മയില്‍ നിന്ന് സ്വന്തം ജനത്തെ കാത്തുരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ലോകത്ത് മരണം 3000 പിന്നിട്ടു. 65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയാണ്. 69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചു. ദക്ഷിണകൊറിയയിൽ 3736 പേർക്കാണ് രോഗബാധ. 20 പേർ മരിച്ചു. ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും പുറമേ ഇറ്റലിയിലും രോഗബാധിതർ ആയിരം കടന്നു. അവിടെ 1128 രോഗികളിൽ 29 പേരും ഇറാനിൽ 978-ൽ 54 പേരും മരിച്ചതോടെ ലോകാരോഗ്യസംഘടനയും കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക