News - 2025
കൊറോണ: പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കി
സ്വന്തം ലേഖകന്‍ 14-03-2020 - Saturday
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കി. ഇറ്റലിയിലെ കാരിത്താസ് സംഘടനയ്ക്കാണ് പാപ്പ സംഭാവന കൈമാറിയത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായിട്ടുള്ള ഇറ്റലിയിലെ അവസ്ഥ ഓരോ ദിവസവും ഗുരുതരമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാപ്പ സംഭാവന നല്‍കിയിരിക്കുന്നത്. ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വഴിയാണ് തുക കൈമാറിയത്. കൊറോണ വൈറസ് ബാധിതര്‍ക്കുവേണ്ടി പാപ്പ കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവ മാതാവിന്റെ മാദ്ധ്യസ്ഥം യാചിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനവും ചെയ്തിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക