News - 2025

സിറിയയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 3,84,000 പേര്‍

സ്വന്തം ലേഖകന്‍ 15-03-2020 - Sunday

ബെയ്‌റൂട്ട്: സിറിയയില്‍ 2011 ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 3,84,000 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷണവിഭാഗം. കൊല്ലപ്പെട്ടവരില്‍ 116,000 പേര്‍ സാധാരണ പൗരന്മാരാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷമായി നടക്കുന്നത്. ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിൽ തകര്‍ക്കപ്പെട്ടത് 120 ക്രൈസ്തവ ദേവാലയങ്ങളെന്ന് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമായിരിന്നു. യുദ്ധത്തിനു മുമ്പ് സിറിയയിലെ രണ്ടു കോടി 30 ലക്ഷം ജനസംഖ്യയുടെ പത്തു ശതമാനം ക്രൈസ്തവ വിശ്വാസികളായിരുന്നു. രാജ്യത്തു സമാധാനം സംജാതമാകുന്നതിന് വേണ്ടി നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തോട് പ്രാര്‍ത്ഥന ആഹ്വാനം നടത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 533