News - 2025

കോവിഡ്: ഇറ്റാലിയന്‍ വൈദികന്‍ മരിച്ചു, ബിഷപ്പ് ആശുപത്രിയില്‍

സ്വന്തം ലേഖകന്‍ 15-03-2020 - Sunday

റോം: ഇറ്റലിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും 'ലാ വിറ്റ കത്തോലിക്ക' ആഴ്ച പത്രത്തിന്റെ മുന്‍ ഡയറക്ടറുമായ മോണ്‍. വിചെന്‍സൊ റീനി കോവിഡ് രോഗബാധയെ തുടര്‍ന്നു അന്തരിച്ചു. കൊറോണ രോഗം ബാധിച്ച് മരണപ്പെട്ട ആദ്യത്തെ വൈദികനാണ് ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധയെ തുടര്‍ന്നു അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരിന്നു. ഇന്നലെയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു 75 വയസ്സു പ്രായമുള്ള അദ്ദേഹം മരണപ്പെട്ടത്.

1999-2005 കാലയളവില്‍ ഇറ്റാലിയന്‍ കാത്തലിക് വീക്കിലി ഫെഡറേഷന്റെ ദേശീയ പ്രസിഡന്റായും റിലീജീയസ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. വൈദികന്റെ നിര്യാണത്തില്‍ ക്രെമോണ ബിഷപ്പ് അന്‍റോണിയോ നെപ്പോളിനി ദുഃഖം രേഖപ്പെടുത്തി. ബിഷപ്പും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ കഴിയുകയാണ്. അതേസമയം ഇറ്റലിയില്‍ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1452 പിന്നിട്ടു. ഇതില്‍ 250 പേര്‍ ഒരു ദിവസമാണ് കൊല്ലപ്പെട്ടതെന്ന വാര്‍ത്ത വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇറ്റലിയെയാണ്.

‍മാരകമായ ഈ പകര്‍ച്ചവ്യാധി അതിഭീകരമായ വിധത്തില്‍ ലോകമെങ്ങും പടരുമ്പോള്‍ യേശു നാമം വിളിച്ച് നമ്മുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം

----------------------------------------------------

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »