News - 2025
ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച ഫ്രഞ്ച് ബിഷപ്പിന് കോവിഡ്
സ്വന്തം ലേഖകന്‍ 17-03-2020 - Tuesday
വത്തിക്കാന്‍ സിറ്റി: മാര്‍ച്ച് ആദ്യവാരത്തില്‍ അദ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച ഫ്രഞ്ച് ബിഷപ്പ് എമ്മാനുവല്‍ ഡെല്‍മാസിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ ആംഗേഴ്‌സ് രൂപത അധ്യക്ഷനായ അദ്ദേഹം വത്തിക്കാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്.
അതേസമയം ബിഷപ്പിന് രോഗത്തിന്റെ ആരംഭം മാത്രമേയുള്ളൂവെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും രൂപതാനേതൃത്വം വ്യക്തമാക്കി. കൊറോണ വൈറസ് ബാധ ഇറ്റലിയില്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്‍കരുതലോടെയാണ് അദ് ലിമിന നടന്നത്. ഇത് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണെന്നു അറുപത്തിയഞ്ച് വയസ്സുള്ള ബിഷപ്പ് വ്യക്തമാക്കി. അതേസമയം സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാന്റെ പല ഡിക്കാസ്റ്ററികളും അദ്ദേഹം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക