News - 2025
കൊറോണ: ഇറ്റലിയില്‍ ഏഴോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 16-03-2020 - Monday
ലൊംബാർഡിയ: ഇറ്റലിയില്‍ കൊറോണ രോഗബാധയെ തുടര്‍ന്നു ഏഴോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ അന്തരിച്ച മോണ്‍. വിചെന്‍സൊ റീനിയെ കൂടാതെ ആറോളം വൈദികര്‍ കോവിഡ് രോഗബാധയെ തുടര്‍ന്നു മരിച്ചതായി ഇറ്റാലിയന്‍ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമമായ ബെര്‍ഗാമോന്യൂസ്.കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ബെർഗമോ രൂപതയിലെ ഇരുപതോളം വൈദികര്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന് ബിഷപ്പ് ഫ്രാൻചെസ്കോ ബെച്ചി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച മറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഇറ്റലിയില്‍ കൊറോണ രോഗ ബാധയെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 1809 ആയി ഉയര്‍ന്നു. 24747 കോവിഡ് കേസുകളാണ് രാജ്യത്തു ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക