News - 2025
ബ്രസീൽ സുപ്രീംകോടതിയില്‍ നിന്ന് പ്രോലൈഫ് വിധി
സ്വന്തം ലേഖകന്‍ 28-04-2020 - Tuesday
സാവോപോളോ: സിക്ക വൈറസ് ബാധിച്ച സ്ത്രീകൾക്ക് ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കരുതെന്ന അപ്പീൽ ബ്രസീൽ സുപ്രീംകോടതി തള്ളി. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകരുന്നതാണ് വിധി. 2016ലാണ് ദേശീയ പൊതു രക്ഷാസമിതി (ANADEP) സിക്കാ വൈറസ് ബാധിച്ച സ്ത്രീകൾക്ക് ഗർഭചിദ്രം ഒരു അത്യാവശ്യമായി കണക്കാക്കണമെന്ന് അപ്പീൽ നൽകിയത്. ഇത്തരം ഒരു നടപടി ബ്രസീലിയൻ കുറ്റകൃത്യ നിയമം മുൻകൂട്ടി കണ്ടിരുന്നില്ല. ഇതിന്‍റെ പരിശോധനക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും രംഗത്ത് വരികയായിരിന്നു.
ഏപ്രിൽ 24ന് നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോൾ ബ്രസീലിയൻ മെത്രാൻ സമിതി ജനങ്ങളോടു അവരുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം മോൺ.ഫെർണാണ്ടോ അരായാസ് റിഫാൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മനുഷ്യ ജീവന്‍റെ അലംഘനീയത ഭരണഘടന ഉറച്ചു നൽകുന്നുവെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രൈബുണിലെ പതിനൊന്നിൽ ആറ് പേരും അപ്പീലിനെതിരെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ വിധി സംജാതമായിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക