News - 2025
ലോക്ക് ഡൗണില്‍ ഡീക്കന്‍ പട്ടം: ബാംഗ്ലൂരിൽ ഡീക്കന്‍ പദവി സ്വീകരിച്ചത് 12 പേര്‍
സ്വന്തം ലേഖകന്‍ 16-05-2020 - Saturday
ബാംഗ്ലൂർ: കോവിഡ് 19 ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു ബാംഗ്ലൂർ മെട്രോപൊളിറ്റൻ അതിരൂപതയ്ക്കായി പന്ത്രണ്ടു പേര്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. മെയ് പതിനൊന്നിന് ബാംഗ്ലൂർ പാലനാ ഭവന ചാപ്പലിൽ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏതാനും വൈദികരും ഡീക്കന്മാരുടെ മാതാപിതാക്കളും ശുശ്രുഷകളിൽ സന്നിഹിതരായിരുന്നു.
ഡീക്കൻ പദവി ഒരു സ്ഥാനമല്ലെന്നും ദൈവവിളിയും സഭയെ സേവിക്കാനുള്ള ഉത്തരവാദിത്വവുമാണെന്നു പറഞ്ഞ ആര്‍ച്ച് ബിഷപ്പ് അഭിഷിക്തരെന്ന നിലയിൽ ദൈവത്തെ സേവിക്കുന്നതോടൊപ്പം ജനങ്ങളെയും ശുശ്രുഷിക്കാൻ സജ്ജരാകണമെന്നും ഓര്‍മ്മിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലഘൂകരിക്കുകയും സാമൂഹിക അകലം പാലിച്ചു വളരെ കുറച്ചുപേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഭാരതത്തിലെ വിവിധ മേജർ സെമിനാരികളിൽ നിന്നും തിയോളജി പഠനം നടത്തുന്ന ഡീക്കന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച ദൈവവിളിയുടെ സന്തോഷം പങ്കുവെച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക