News - 2025
ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിക്കുന്നു
പ്രവാചക ശബ്ദം 18-06-2020 - Thursday
ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കോവിഡ് പ്രതിരോധമെന്ന പേരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മുന്‍കരുതല്‍ എന്ന പേരില്‍ പള്ളികളുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിച്ചും ദേവാലയങ്ങളുടെ പ്രവര്‍ത്തന സമയം വളരെ ചുരുക്കിയുമാണ് ആരാധനാ ഇതര കാര്യങ്ങള്‍ക്ക് ഭരണകൂടം അനുമതി നിഷേധിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ചെറിയ വീഴ്ചകളുണ്ടായാല്‍ പള്ളികള്‍ അടച്ചുപൂട്ടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വിശ്വാസം ഭരണകൂടത്തിന് ഭീഷണിയാകുമെന്ന ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ കര്‍ശന ഇടപെടലാണ് ഭരണകൂടം നടത്തുന്നത്. കോവിഡ് കാലം ഇതിനുള്ള വിശേഷാല്‍ അവസരമാക്കി മാറ്റുകയാണിപ്പോള്‍. ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ചൈനീസ് പ്രവിശ്യയായ അൻഹൂയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും ഇരുനൂറ്റിഅന്‍പതോളം കുരിശുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. പോളണ്ടില്‍, ക്രൈസ്തവ വിശ്വാസികള്‍ കമ്മ്യൂണിസത്തിന്റെ അടിത്തറ ഇളക്കിയ അവസ്ഥ ചൈനയില്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധമായിരിക്കാം ചിന്‍പിംഗ് മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോളണ്ടിലെ 87% വിശ്വാസികളും കത്തോലിക്കരാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക