News - 2025
കോവിഡ് 19: മെക്സിക്കോയില്‍ മലയാളി കന്യാസ്ത്രീ മരിച്ചു
പ്രവാചക ശബ്ദം 15-06-2020 - Monday
തിരുവമ്പാടി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരിന്നു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ അഡൽഡ മെക്സിക്കോയിൽ മിഷ്ണറിയായി സേവനം ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരിന്നു. രാജ്യത്തു 1,47,000-ല്‍ അധികം പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 17141 പേര്‍ മരണമടഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക