News - 2025
ചൈനയില്‍ മതവിരുദ്ധത തുടരുന്നു: ബിഷപ്പിനെ അറസ്റ്റ് ചെയ്തു അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി
പ്രവാചക ശബ്ദം 23-06-2020 - Tuesday
ബെയ്ജിംഗ്: പതിമൂന്നു വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്ന ചൈനയിലെ ചുവാന്‍ഹുവാ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായ ബിഷപ്പ് അഗസ്റ്റിന്‍ കുയി തായിയെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയി. എഴുപതുകാരനും രോഗിയുമായ അഗസ്റ്റിന്‍. നിയമ നടപടികളൊന്നും കൂടാതെ തടങ്കലിലായിരുന്ന ബിഷപ്പിനു വേണ്ടി അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 1990-ല്‍ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 2013ലാണ് ബെനഡിക്ട് 16ാമന്‍ പാപ്പ മെത്രാനായി നിയമിച്ചത്. ഹോങ്കോംഗ് രൂപതയുടെ നീതിസമാധാന കമ്മീഷന്‍ ഉദ്യോഗസ്ഥനായ ചാന്‍ ലോക് ഷണ്‍ ചൈനയുടെ നടപടി കടുത്ത സ്വാതന്ത്ര്യനിഷേധമാണെന്നു കുറ്റപ്പെടുത്തി.
ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. തങ്ങളോടു വിയോജിക്കുന്ന മതനേതാക്കന്മാരെ നിഷ്ഠുരമായി അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരണമാണ് ഈ അറസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ ഉണ്ടാക്കിയെങ്കിലും ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക