India - 2025
മാര്‍ ജോസഫ് പവ്വത്തിലിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍
പ്രവാചക ശബ്ദം 15-08-2020 - Saturday
ചങ്ങനാശേരി: ഇന്നലെ 91ാം ജന്മദിനം ആഘോഷിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ജയരാജ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.എഫ്. തോമസ് എംഎല്‍എ, മുന്‍കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വി.എം. സുധീരന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ഫോണില്‍ ആശംസകള്‍ നേര്‍ന്നു.