Life In Christ - 2025
"എന്റെ ശക്തി യേശുവിലാണ്": യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിന് ശേഷം ഡേവിഡ് അലാബ
പ്രവാചക ശബ്ദം 25-08-2020 - Tuesday
ലിസ്ബണ്‍: പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിലെ വിജയത്തിന് ശേഷം മഹത്വം ക്രിസ്തുവിന് നല്‍കി ജർമൻ ഫുട്ബോൾ ക്ലബായ ബയേൺ മ്യൂണിക് താരം ഡേവിഡ് അലാബയുടെ വിശ്വാസ സാക്ഷ്യം. കീരീട നേട്ടത്തിനു "Meine Kraft liegt in Jesus" അഥവാ "എന്റെ ശക്തി യേശുവിലാണ്" എന്നെഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് ക്രിസ്തുവിലുള്ള തൻ്റെ വിശ്വാസം ഒരിക്കൽ കൂടി അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. മഹത്വം ക്രിസ്തുവിന് നല്‍കിയുള്ള ടി ഷര്‍ട്ടു ധരിച്ചു ട്രോഫിയുമായി മുട്ടുകുത്തി ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തി ദൈവത്തിനു നന്ദി പറയുന്ന താരത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
ഓസ്ട്രിയയുടെ ദേശീയ ഫുട്ബോള്‍ താരമായ ഡേവിഡ് വര്‍ഷങ്ങളായി ബയേൺ മ്യൂണിക്കിന് വേണ്ടി നിരവധി തവണ ബൂട്ട് അണിഞിട്ടുണ്ട്. മത്സരവേദികളില്‍ തന്റെ വിശ്വാസത്തെ പൊതു സമൂഹത്തിൽ വിളിച്ചു പറയാൻ ഒരിക്കലും മടി കാണിക്കാത്ത ഉത്തമ ക്രൈസ്തവ വിശ്വാസിയാണ് അലാബ. "ബോളില്ലാത്ത ഫുട്ബോൾ മത്സരം പോലെയാണ് ദൈവമില്ലാത്ത ജീവിതമെന്ന്‍" വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. 2013 ലെ യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടധാരണ സമയത്തും "എന്റെ ശക്തി യേശുവിലാണ്" എന്നെഴുതിയ ടീ ഷർട്ടാണ് ഡേവിഡ് അണിഞ്ഞിരുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക