India - 2025
'സഭയ്‌ക്കെതിരേയുള്ള വെല്ലുവിളികളെ ജാഗ്രതയോടെ നേരിടണം'
06-09-2020 - Sunday
ചങ്ങനാശേരി: സഭയ്‌ക്കെതിരേയുള്ള വെല്ലുവിളികളെ ജാഗ്രതയോടെ നേരിടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സമകാലീന സഭ നേരിടുന്ന വെല്ലുവിളികള്‍, പ്രതികരണങള്‍ എന്ന വിഷയത്തില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. അന്തഛിദ്രമുള്ള കുടുംബങ്ങളും സമൂഹവും ശിഥിലമാകുമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രഭാഷണം നടത്തി. ഫാ. നോബിള്‍ പാറയ്ക്കല്‍ വിഷയാവതരണം നടത്തി. മിശിഹായുടെ മാതൃകയാണ് പ്രതികരണത്തിനുള്ള ക്രിസ്തീയ രീതി ശാസ്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യുസ്, ആന്റണി മലയില്‍, അഡ്വ. പി.പി. ജോസഫ്, സിബിച്ചന്‍ സ്രാങ്കല്‍, വി.ജെ. ലാലി, സെര്‍ജി ആന്റണി, ഫാ. ജോര്‍ജ് മാന്തുരുത്തി, ജോമി ജയിംസ്, ലിനിമോള്‍ ആന്റണി, പി.ടി. ജോസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.