Events - 2025
യൂറോപ്പിന്റെ വിശ്വാസ സംരക്ഷണം ലക്ഷ്യമാക്കി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ജപമാല യജ്ഞം ഇന്നുമുതൽ
ബാബു ജോസഫ് 01-10-2020 - Thursday
ലണ്ടൻ: വിശ്വാസ തകർച്ച നേരിടുന്ന ആധുനിക യൂറോപ്പിന്റെ കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കിനെ ലക്ഷ്യം വച്ചുകൊണ്ട്, മഹാമാരിയുടെ പ്രതികൂലമായ പ്രത്യേക കാലഘട്ടത്തിൽ, യേശുവിനെ നിത്യ രക്ഷകനും നാഥനുമായി കണ്ടെത്തുവാൻ, യൂറോപ്യൻ ജനതയെ വിശ്വാസ പരമ്പര്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ, ലോക പ്രശസ്ത സുവിശേഷ പ്രവർത്തകരായ ഫാ.സേവ്യർ ഖാൻ വട്ടായിൽ , ഫാ.സോജി ഓലിക്കൽ , ഫാ.ഷൈജു നടുവത്താനിയിൽ തുടങ്ങിയവർ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിനോട് മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസമായ ഒക്ടോബർ 1 മുതൽ 31 വരെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും മറ്റ് ഭാഷാ കുടിയേറ്റ സമൂഹങ്ങളെയും പ്രത്യേകനിയോഗമായി സമർപ്പിച്ചുകൊണ്ട് വിവിധ ഭാഷകളിൽ ജപമാല യജ്‌ഞം നടത്തപ്പെടുന്നു.
യൂറോപ്പിലെ സമയക്രമത്തിന് ആനുപാതികമായി യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 8 വരെയും മറ്റിടങ്ങളിൽ വൈകിട്ട് 7 മുതൽ രാത്രി 9 വരെയും ഒരേസമയത്തായിരിക്കും ജപമാലനടത്തപ്പെടുക .
ZOOM ആപ്പ് വഴി 8894210945 എന്ന നമ്പറിൽ 100 എന്ന പാസ്‌വേർഡ് വഴി ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും നേരിട്ട് പങ്കെടുക്കാവുന്നതാണ്. മൾട്ടിക്കൾച്ചറൽ സംസ്ക്കാരം വിശ്വാസ ജീവിതത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ മുരടിപ്പിക്കുന്ന യൂറോപ്പിനെ ക്രൈസ്തവ വിശ്വാസ ചൈതന്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം തേടിയുള്ള ഒക്ടോബർ മാസ ജപമാലയിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രി യൂറോപ്പ് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.