India - 2025
ദളിത് കത്തോലിക്കാ മഹാജനസഭ ബുധനാഴ്ച ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും
പ്രവാചക ശബ്ദം 05-10-2020 - Monday
കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) ജപമാലരാജ്ഞിയുടെ തിരുനാള്‍ദിനമായ ബുധനാഴ്ച സംസ്ഥാനത്ത് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. കോവിഡ് 19 മഹാമാരിയുടെ ശമനത്തിനും ദളിതര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ചുമാണ് ഡിസിഎംഎസ് അംഗങ്ങള്‍ സ്വഭവനങ്ങളിലിരുന്ന് ഉപവാസ പ്രാര്‍ത്ഥന ദിനമാചരിക്കുന്നത്. കോട്ടയം ആമോസ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഫാ. ഡി. ഷാജ്കുമാര്‍, ജയിംസ് ഇലവുങ്കല്‍, എന്‍. ദേവദാസ്, തോമസ് രാജന്‍, സെലിന്‍ ജോസഫ്, ഷാജി ചാഞ്ചിക്കല്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.