India - 2025
ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
16-10-2020 - Friday
തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണമെന്നു മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലിനു മുന്നില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാനിന്റെ മോചനം ഉടന്‍ നടപ്പാക്കണമെന്നും കര്‍ദ്ദിനാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമത്തില്‍ മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ, മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത്, എംസിവൈഎം തിരുവനന്തപുരം മേജര്‍ അതിഭദ്രാസന അസി.ഡയറക്ടര്‍ ഫാ. അരുണ്‍ ഏറത്ത് , ഫാ. ജോണ്‍ അരീക്കല്‍, ഫാ. തോമസ് കയ്യാലയ്ക്കല്‍, ഫാ. തോമസ് മുകളുംപുറത്ത്, ഫാ. ജേക്കബ് ഇളമ്പള്ളൂര്‍, ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍, ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, ഫാ. ജോണ്‍ പാലവിള കിഴക്കേതില്‍, സിസ്റ്റര്‍ കാതറിന്‍, സിസ്റ്റര്‍, സ്വസ്തി എസ്‌ഐസി മേജര്‍ അതിഭദ്രാസന പ്രസിഡന്റ് ജെറിന്‍ മാത്യു പുതുവീട്ടില്‍, ജനറല്‍ സെക്രട്ടറി ലിജു ബാബു കോട്ടവട്ടം, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ.ജെര്‍മൈന്‍ ജേക്കബ് ഡിഎം, ട്രഷറര്‍ ജിജു ജസ്റ്റിന്‍ കോഴിയോട് ,സഭാതല പ്രസിഡന്റ് ജിത്ത് ജോണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മേജര്‍ അതിഭദ്രാസനത്തിലെ 217 യൂണിറ്റുകളിലും വൈദിക ജില്ലാവികാരിമാരുടെയും ജില്ലാ ഡയറക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രതിഷേധജ്വാല നടത്തി.