News - 2025

പോളിഷ് കർദ്ദിനാൾ ഹെൻറിക് ഗുൽബിനോവിച്ച് അന്തരിച്ചു

പ്രവാചക ശബ്ദം 18-11-2020 - Wednesday

പോളണ്ടിലെ റോക്ളോ അതിരൂപതയിലെ യിലെ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ഹെൻറിക് ഗുൽബിനോവിച്ച്സ് അന്തരിച്ചു. 97 വയസായിരിന്നു. പോളിഷ് ബിഷപ്പുമാരുടെ സമിതി തിങ്കളാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് കർദ്ദിനാൾ ഹെൻറിക് ഗുൽബിനോവിച്ചിന്റെ മരണം അറിയിച്ചത്. 1923 ഒക്ടോബർ 17ന് വില്നിയസ് അതിരൂപതയിലെ സുകൈകസിൽ ജനിച്ച ഗുൽബിനോവിച്ച് 1950 ജൂൺ 18ന് തിരുപ്പട്ടം സ്വീകരിച്ചു. 1970 ജനുവരി 12 ന് പോളിഷ് രാഷ്ട്രീയ അതിർത്തികളിൽ ഉൾപ്പെട്ട പ്രദേശത്തിന്റെ വില്നിയസിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി അദ്ദേഹത്തെ നിയമിച്ചു. ഫെബ്രുവരി 8ന് സ്ഥാനാരോഹണം നടത്തി. 1976 ജനുവരി 3ന് അദ്ദേഹത്തെ റോക്ളോ അതിരൂപതയുടെ അധ്യക്ഷനായി നിയമിച്ചു. 1985 മെയ് 25നാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

More Archives >>

Page 1 of 600