News - 2025

യുകെയിൽ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓൺലൈൻ സമ്മേളനം നടത്തി

പ്രവാചക ശബ്ദം 28-12-2020 - Monday

ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ക്രിസ്ത്യൻ യൂണിറ്റി, ഫൈത് & ജസ്റ്റിസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുകെയിൽ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓൺലൈൻ സമ്മേളനം നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യരെ ദൈവീകരാക്കുവാൻ ദൈവം മനുഷ്യനായ തിരുനാളിന്റെ ഓർമയിൽ ഒരുമിക്കുമ്പോൾ ദൈവീക പ്രവർത്തനങ്ങൾക്കായി നമ്മുക്ക് ഒരുമിക്കാമെന്നും ഒരു കർത്താവിൽ ഉള്ള വിശ്വാസം ജീവിതത്തിലൂടെ പ്രകാശിതമാക്കുവാൻ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാറ്റു, മോൺ. ജിനോ അരീക്കാട്ട്, ഫാ ബിനു കിഴക്കേ ഇളംതോട്ടം, സീറോ മലങ്കര സഭയിൽ നിന്നും ഫാ. ജോണ്‍സണ്‍ മനയില്‍, ഇംഗ്ലണ്ട് , വെയില്‍സ്‌, സ്കോട്ലൻഡ് ” എന്നിവിടങ്ങളിലുള്ള ലത്തീന്‍ രൂപതകളിൽ സേവനം ചെയ്യുന്ന മലയാളി വൈദികരുടെ പ്രതിനിധികളായി ഫാ. സ്റ്റാന്‍ലി വില്‍സണ്‍, ഫാ. തോമസ്‌ ജോണ്‍ എന്നിവരടക്കം നാല്പതോളം വൈദീക പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്‌, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്‌ ഭദ്രാസന സ്രെകട്ടറി ഫാ. എല്‍ദോസ്‌ കവുങ്ങും പിള്ളില്‍, മാര്‍ത്തോമ്മാ സഭാ ഭദ്രാസന സ്രെകട്ടറി ഫാ. പി. റ്റി. തോമസ്‌ എറമ്പില്‍, ക്നാനായ സിറിയന്‍ യാക്കോബായ സഭയിൽനിന്നും ഫാ. ജോമോന്‍ പുന്നൂസ്‌, ചര്‍ച്ച്‌ ഓഫ്‌ സൗത്ത് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച്‌ ഫാ. വിജി വര്‍ഗ്ഗീസ്‌ ഈപ്പന്‍, ഗ്രേറ്റ്‌ ബ്രിട്ടൺ സീറോമലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട്‌, കമ്മീഷന്‍ അംഗങ്ങളായ മാര്‍ട്ടിന്‍ ബ്രഹ്മകുളം, റോബിന്‍ ജോസ്‌ പുല്‍പറമ്പില്‍, ഷോജി തോമസ്‌ എന്നിവര്‍ സംസാരിച്ചു. കമ്മീഷന്‍ സ്രെകട്ടറി മനോജ്‌ ടി. ഫ്രാന്‍സിസ്‌, അംഗങ്ങളായ റവ. സി. ലീന മേരി, ബയ്സില്‍ ജോസഫ്‌, ജോബി സി. ആന്റണി, ടോമി പാറക്കല്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.

More Archives >>

Page 1 of 611