News - 2025
ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അമേരിക്കയില്‍ സാത്താന്‍ ആരാധകരുടെ പരസ്യ ബോര്‍ഡുകള്‍
പ്രവാചക ശബ്ദം 01-01-2021 - Friday
വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അത് തങ്ങളുടെ ആചാരങ്ങളിലെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്നതിനായി സാത്താന്‍ ആരാധകര്‍ അമേരിക്കയിലെ മൂന്നിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. ചോയ്സ് 42 സ്ഥാപകയും കനേഡിയന്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ ലോറാ ക്ലാസ്സെനാണ് പരസ്യത്തിലൂടെ ഗര്‍ഭഛിദ്രവും സാത്താന്‍ ആരാധനയും പ്രചരിപ്പിക്കുവാനുള്ള സാത്താന്‍ ആരാധകരുടെ കുടില തന്ത്രം പുറത്തുകൊണ്ടുവന്നിരിക്കുന്നത് പരസ്യബോര്‍ഡിന്റെ ഫോട്ടോയും ക്ലാസ്സെന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡാള്ളസ്, ഹൂസ്റ്റണ്‍, മയാമി എന്നിവിടങ്ങളിലാണ് ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സാത്താന്‍ സേവകരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഗര്‍ഭഛിദ്രം ജീവനുകളെ രക്ഷിക്കുന്നുവെന്നും, യുവതികളായ സ്ത്രീകളില്‍ ഏറ്റവും വലിയ ആറാമത്തെ മരണകാരണമാണ് ഗര്‍ഭാവസ്ഥയിലുള്ള പ്രശ്നങ്ങളെന്നും പരസ്യ ബോര്‍ഡുകളില്‍ പറയുന്നു. മതപരമായ അബോര്‍ഷന്‍ ആചാരം സംസ്ഥാന നിയമങ്ങളെ ഒഴിവാക്കുന്നതാണെന്നും പരസ്യത്തില്‍ പറയുന്നു. തങ്ങളുടെ അബോര്‍ഷന്‍ ആചാരം വിഷമതകള്‍ നിറഞ്ഞ സമയത്ത് ആത്മീയ ആശ്വാസവും, ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണെന്ന് സാത്താനിക് ടെംപിളിന്റെ വക്താവായ സിഡ്നി ഗുഡ്വിന്‍ പറഞ്ഞതായി ഡാള്ളസ് ഒബ്സര്‍വറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗര്‍ഭഛിദ്രം ധാര്‍മ്മിക നിയമങ്ങള്‍ക്ക് എതിരാണെന്നു കത്തോലിക്ക പ്രബോധനങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക