News - 2024

ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തിയിരിന്ന ക്രൈസ്തവ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും

പ്രവാചക ശബ്ദം 09-02-2021 - Tuesday

റോം: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണം ഏറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ് ആക്രമണത്തിന് ഇരയാക്കിയ ബാഗ്ദാദിലെ ഗ്രേറ്റ് അൽ താഹിറ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മാർച്ച് 5-8 തീയതികളിലായി നടക്കുന്ന ഇറാഖ് സന്ദര്‍ശനത്തിലാണ് പാപ്പ ദേവാലയവും സന്ദര്‍ശിക്കുക. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദേവാലയം പുനരുദ്ധരിച്ചിരിന്നു. 1932-1948 വരെയുള്ള കാലഘട്ടത്തിൽ കൃഷിക്കാരായ വിശ്വാസികൾ എല്ലാ വർഷവും തങ്ങളുടെ വിളവെടുപ്പിനു ശേഷം നൽകിയ പണം ഉപയോഗിച്ചാണ് മൊസൂൾ നഗരത്തിൽ നിന്നും ഇരുപതു മൈൽ അകലെ സ്ഥിതിചെയ്യുന്ന ക്വാരഖോഷിൽ കത്തീഡ്രൽ ദേവാലയം നിര്‍മ്മിച്ചത്.

എന്നാല്‍ 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആവിര്‍ഭാവത്തോടെ തീവ്രവാദികള്‍ ഇവിടെ എത്തിയതിനുശേഷം ദേവാലയം ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പല ഭാഗങ്ങളും തകര്‍ത്തു അഗ്നിക്കിരയാക്കിയിരിന്നു. 2016 ൽ പട്ടണം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് മോചിപ്പിച്ച ശേഷം, കത്തീഡ്രലിൽ നിര്‍മ്മാണം പുനരാരംഭിച്ചു. 2019 അവസാനത്തോടെയാണ് കത്തീഡ്രലിന്റെ ഉള്‍ഭാഗത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് യുനെസ്കോ അടക്കമുള്ള സംഘടനകള്‍ സഹായം നല്‍കിയിരിന്നു. ഈ ദേവാലയത്തിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. മാർച്ച് 5ന് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മാർപാപ്പ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹുമായും കൂടിക്കാഴ്ച നടത്തും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »