News - 2025
ഉത്തരാഖണ്ഡ് ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 11-02-2021 - Thursday
റോം: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചാമോലി ജില്ലയിൽ നന്ദാദേവി മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായ ദുരന്തത്തിനിരകളായവരെ പാപ്പ ബുധനാഴ്ച (10/02/21) പൊതുദർശന പ്രഭാഷണ വേളയിൽ അനുസ്മരിക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും, മുറിവേറ്റവർക്കും നാശനഷ്ടങ്ങൾ ഉണ്ടായവർക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രാർത്ഥിച്ചു. ദുരന്തത്തിലുള്ള പ്രതികരണം പാപ്പ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും മരിച്ച തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ എല്ലാവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.
I express my closeness to the victims of the calamity that happened in #India where part of a glacier separated itself provoking violent flooding that devastated two power plants. I pray for the workers who died, for their families and for all those who were wounded.
— Pope Francis (@Pontifex) February 10, 2021
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് (07/02/21) രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. പ്രളയത്തില്‍ കാണാതായ 174 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡ്രോണുകളും ജീവശ്വാസം തിരിച്ചറിയാനുള്ള റിമോട്ട് സെന്‍സിംഗ് ഉപകരണങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. 32 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇവരില്‍ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.തപോവന്‍വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ധൗലി ഗംഗാ നദിയില്‍ നിര്‍മിച്ച 1500 മീറ്റര്‍ നീളമുള്ള ടണലില്‍ 35 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക