India - 2024

ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍

17-02-2021 - Wednesday

കൊച്ചി: ലിറ്റില്‍ ഫ്ളവര്‍ കോണ്‍ഗ്രിഗേഷന്‍ (സിഎസ്ടി ഫാദേഴ്സ്) സന്യാസ സമൂഹത്തിന്റെ ക്രിസ്തു ജ്യോതി പഞ്ചാബ് രാജസ്ഥാന്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യൂണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം. പാലാ കാളികാവ് കൂത്തോടിപുത്തന്‍പുരയില്‍ കെ.എം. അഗസ്തി ലീലാമ്മ ദമ്പതികളുടെ മകനാണ്. ഫാ. വിന്‍സന്റ് ചിറ്റിനപ്പള്ളിയാണു വികാര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: ഫാ. ജോബി പാലാങ്കര, ഫാ. സല്‍ജ് പുരവളപ്പില്‍, ഫാ. ഷിജോ പാലക്കുഴ. ഓഡിറ്റര്‍ ആന്‍ഡ് ആര്‍ക്കൈവിസ്റ്റ്: ഫാ. ജിജോ പാറോക്കാരന്‍.

More Archives >>

Page 1 of 377