India - 2025
ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍
പ്രവാചക ശബ്ദം 16-02-2021 - Tuesday
ചങ്ങനാശേരി: 22ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ 20വരെ പാറേല്‍ പള്ളിയില്‍ നടക്കും. ദിവസവും വൈകുന്നേരം 6.15മുതല്‍ 8.45വരെയാണ് സമയം. കണ്‍വെന്‍ഷന്‍ പ്രഭാഷണങ്ങള്‍ മാക് ടിവി യുട്യൂബ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. നാളെ വൈകുന്നേരം 6.45ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പ്രഭാഷണം നടത്തും. 8ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, 19ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 20ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും.