India - 2024

നോമ്പിലെ നോവ് പുതുപ്പിറവിയ്ക്കു വേണ്ടിയുള്ളത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

16-02-2021 - Tuesday

പാലാ: സ്വാഭാവിക വാസനകളെ നിയന്ത്രിച്ചു വേണ്ടന്നു വയ്ക്കുന്നതിനും മനസിന്റെ നിശ്ചയങ്ങള്‍ക്കു വിധേയമായി കൈകാര്യം ചെയ്യാന്‍ പഠിക്കുന്‌പോഴുമാണ് മനുഷ്യന്‍ എന്ന അവസ്ഥയിലേക്ക് നമ്മള്‍ വളരുന്നതെന്നും നോന്പില്‍ഒരു നോവുണ്ടെന്നും അതു പുതുപ്പിറവിക്കുവേണ്ടിയുള്ള ഒരു ബലപ്രയോഗമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിഭൂതി തിരുനാളിനോടനുബന്ധിച്ച് പാലാ കത്തീഡ്രലിലെ തിരുക്കര്‍മവേളയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.

നോമ്പ് നമ്മുടെ ഹൃദയത്തിലും മനസിലും നാമനുഭവിക്കുമ്പോള്‍ അതിന്റെ ഫലവും നമ്മിലുണ്ടാവും. നോമ്പു കാലത്ത് മിശിഹാ അനുഭവം വളരണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ ജേക്കബ് മുരിക്കന്‍, ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. ജോണ്‍ കണ്ണന്താനം, ഫാ. ജോസഫ് മണിയങ്ങാട്ട്, ഫാ. ജോര്‍ജ് ചൂരക്കാട്ട്, ഫാ. ജോണ്‍ എടേട്ട്, ഫാ. ജോണ്‍സണ്‍ പാക്കരന്‌പേല്‍ എന്നിവരും ശുശ്രൂഷകള്‍ക്കു കാര്‍മികത്വം നല്‍കി.

More Archives >>

Page 1 of 376