News - 2025

കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് കോടതി വിലക്ക്: സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗത്ത് കരോളിന

പ്രവാചക ശബ്ദം 20-02-2021 - Saturday

സൗത്ത് കരോളിന: അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം സൗത്ത് കരോളിനയില്‍ പാസാക്കിയ പ്രോലൈഫ് നിയമത്തിന് തുരങ്കംവെച്ച് കോടതി. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന നിയമം ഗവർണർ ഹെൻറി മക്മാസ്റ്റർ ഒപ്പുവെച്ചതിന് പിന്നാലേ കുപ്രസിദ്ധ അബോര്‍ഷന്‍ ശൃംഖലയായ പ്ലാന്‍ഡ് പാരന്‍റ്ഹുഡ് കോടതിയെ സമീപിക്കുകയായിരിന്നു.

‘സൗത്ത് കരോളിന ഫെറ്റൽ ഹാർട്ബീറ്റ് ആൻഡ് പ്രൊട്ടക്ഷൻ ഫ്രം അബോർഷർ ആക്ട്’ 35നെതിരെ 79 വോട്ടുകൾക്കാണ് ഇക്കഴിഞ്ഞ ദിവസം ജനപ്രതിനിധി സഭ പാസാക്കിയത്. ഗർഭിണികളായ സ്ത്രീകളെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കി ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്ടർമാർ കണ്ടെത്തണമെന്നും ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഗര്‍ഭഛിദ്രം കുറ്റകരമാണെന്നുമാണ് ബില്ലില്‍ അനുശാസിക്കുന്നത്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് രണ്ട് വർഷംവരെ തടവും 10,000 ഡോളർ പിഴയുമാണ് ശിക്ഷ. എന്നാല്‍ നിയമത്തിന് വിലങ്ങുതടിയായി തുടക്കം മുതലേ പ്ലാന്‍ഡ് പാരന്‍റ്ഹുഡ് രംഗത്തുണ്ടായിരിന്നു.

പ്ലാന്‍ഡ് പാരന്‍റ്ഹുഡ് നല്കിയ പരാതിയില്‍ ബില്‍ ഫെഡറല്‍ കോടതി തടഞ്ഞിട്ടുണ്ട്. അതേസമയം സുപ്രീം കോടതിയില്‍ പ്രോലൈഫ് ബില്ലിന് വിജയം കൈവരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവര്‍ണ്ണറും ജനപ്രതിനിധി സഭയും പ്രോലൈഫ് പ്രവര്‍ത്തകരും. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ സുപ്രീം കോടതിയിലേക്ക് നിയമിച്ച ജഡ്ജിമാര്‍ ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ളവരാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 626