Arts
പ്രവാചക ശബ്ദത്തിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങി
പ്രവാചക ശബ്ദം 24-02-2021 - Wednesday
യേശു ഏകരക്ഷകന്‍ എന്ന നിത്യമായ സത്യത്തെ കേന്ദ്രീകരിച്ചു മലയാളികളായ ക്രൈസ്തവര്‍ക്ക് ഇടയില്‍ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന സമഗ്ര ക്രിസ്ത്യന്‍ പോര്‍ട്ടലായ പ്രവാചകശബ്ദത്തിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങി. ആഗോള പ്രാദേശിക ക്രൈസ്തവ വാര്‍ത്തകള്‍, വര്‍ഷത്തില്‍ 365 ദിവസത്തെയും അനുദിന വിശുദ്ധര്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ധ്യാന ചിന്തകള്‍, അതാത് സമയങ്ങളിലെ വണക്കമാസ - നൊവേന പ്രാര്‍ത്ഥനകള്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍, അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങീ പ്രവാചകശബ്ദം പോര്‍ട്ടലിലെ വിവിധ ഭാഗങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
വെബ്സൈറ്റില്‍ പോസ്റ്റു ചെയ്യുന്ന ഓരോ വാര്‍ത്തയും ഇതര ലേഖനങ്ങളും ഉടനടി മൊബൈലില്‍ പോപ് അപ്പ് നോട്ടിഫിക്കേഷനായി ലഭിക്കാനുള്ള സംവിധാനവും ഏത് ലേഖനവും മൊബൈലിലെ ഇതര ആപ്ലിക്കേഷനുകള്‍ വഴി മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ക്രമീകരണവും പ്രവാചകശബ്ദത്തിന്റെ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. പോര്‍ട്ടലിന് സമാനമായി പരസ്യങ്ങള്‍ ഒന്നും കൂടാതെ ഉപയോക്താക്കള്‍ക്ക് തീര്‍ത്തും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രവാചകശബ്ദത്തിന്റെ ഓരോ അപ്ഡേറ്റ്സും നഷ്ട്ടമാകാതിരിക്കുവാന്‍ താഴെ കാണുന്ന ഡൌണ്‍ലോഡ് ലിങ്ക് ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്തുക.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ആപ്ലിക്കേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും ബന്ധപ്പെടേണ്ട ഇ മെയില്‍ വിലാസം: psappcontact1@gmail.com