News - 2025
മോഷ്ട്ടാക്കള്‍ തിരുവോസ്തി നിലത്തെറിഞ്ഞു: മെക്സിക്കന്‍ ദേവാലയത്തില്‍ പരിഹാര ആരാധന
പ്രവാചക ശബ്ദം 14-04-2021 - Wednesday
ക്യൂരെറ്റാരോ: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ക്യൂരെറ്റാരോ രൂപതയിലെ സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ മോഷണം നടത്തിയ അക്രമികള്‍ തിരുവോസ്തി നിലത്തെറിഞ്ഞു ഛിന്നഭിന്നമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് നടന്ന കവര്‍ച്ചക്ക് ശേഷം ബലിപീഠം അലംകോലമാക്കിയ നിലയിലും, തിരുവോസ്തികള്‍ നിലത്ത് ചിതറി കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ക്യൂരെറ്റാരോ രൂപത ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു. തിരുവോസ്തിയും വിശുദ്ധ വസ്തുക്കളും നിലത്ത് വലിച്ചെറിഞ്ഞ അക്രമികള്‍ വാഴ്ത്തപ്പെട്ട തിരുവോസ്തി സൂക്ഷിക്കുന്ന പാത്രങ്ങള്‍ മോഷ്ടിച്ചുവെന്നും രൂപത ഏപ്രില്‍ 9ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരായ അവഹേളനത്തിനെതിരെ ജാഗരണ ദിവ്യകാരുണ്യ ആരാധന തുടരണമെന്നും ദേവാലയ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും എപ്പിസ്കോപ്പല്‍ വികാരി ഫാ. റോഗേലിയോ ഒല്‍വേര വര്‍ഗാസിനോട് രൂപത ആവശ്യപ്പെട്ടു. തിരുവോസ്തിയും പുണ്യവസ്തുക്കളും നിലത്തെറിയുകയോ, നിന്ദിക്കുക എന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി കത്തോലിക്കാ സഭയില്‍ നിക്ഷിപ്തമായ പുറത്താക്കല്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് കാനോന്‍ നിയമം 1367-ല്‍ പറഞ്ഞിരിക്കുന്ന കാര്യവും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലെ ബലിപീഠങ്ങള്‍ക്ക് കാവലേര്‍പ്പെടുത്തുവാനും സംരക്ഷിക്കുവാനും നാം മുന്നിട്ടിറങ്ങണമെന്ന ഓര്‍മ്മപ്പെടുത്തലും രൂപത പ്രസ്താവനയില്‍ പങ്കുവെച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക